മോദിയും അമിത്ഷായും വയനാട്ടില്‍ ; പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടില്‍ പ്രചരണത്തിന് എത്തുന്ന കാര്യം പരിഗണനയിലാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടില്‍ പ്രചരണത്തിന് എത്തുന്ന കാര്യം പരിഗണനയിലാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ പ്രചാരണത്തിന് ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് ബിജെപിയുടെ പദ്ധതി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടില്‍ എത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം അടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന വയനാടൻ പോരിനെ നേരിടാൻ തൃശൂർ വിട്ട് എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഉത്സവമേളങ്ങളുടെ അകമ്പടിയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻ.ഡി.എ സംസ്ഥാന നേതാക്കൾക്കൊപ്പം കൽപ്പറ്റ എൽ.ഐ.സി ഓഫീസ് പരിസരത്തു നിന്ന് ആഘോഷവും ആർപ്പുവിളിയുമായി പ്രവർത്തകർ തുഷാറിനെ ജില്ലാ കളക്‌ടറേറ്റിലേക്ക് അനുഗമിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ള മുതിർന്ന നേതാക്കളും തുഷാറിനൊപ്പമുണ്ടായിരുന്നു.
വയനാട്ടിൽ താനും രാഹുലും തമ്മിലാണ് മത്സരമെന്ന് തുഷാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേതിയിൽ നിന്ന് ജനങ്ങൾ രാഹുലിനെ നിഷ്‌കാസിതനാക്കിയിരിക്കുകയാണ്. പരാജയഭീതി മൂലമാണ് ന്യൂനപക്ഷ വോട്ടിൽ കണ്ണുനട്ട് രാഹുൽ ഇവിടെയെത്തുന്നത്. അമേതിയിൽ ഒന്നും ചെയ്യാത്ത രാഹുൽ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നതു തന്നെ മൗഢ്യമാണ്. ലോകത്തിനു മാതൃകയായ നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ വയനാട്ടിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















