ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന് ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിംഗ്; കേന്ദ്രമന്ത്രിയുടെ തുറന്നുപറച്ചിൽ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ

ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന് ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നു കള്ളപ്പണം. ബി.ജെ.പി അങ്ങനൊരു വാഗ്ദാനം നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറക്കുന്ന നുണ പ്രചാരണങ്ങളാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേത് പോലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണ പ്രചരണങ്ങള്‍ ഇറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പ്രസംഗത്തില്‍ ഇതൊന്നും പറഞ്ഞിട്ടില്ല.
ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സ്വയംഭരണാധികാരികളാണെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡുകള്‍ നടത്തുന്നതില്‍ ആര്‍ക്കും തടയാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പില്‍ അനധികൃതമായി പണമിറക്കുന്നതില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha