Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഭരണത്തിലെ സ്ത്രീശക്തിയിലും മോദി മുന്നില്‍; ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്ത്; ഒരേസമയം കൂടുതല്‍ വനിതാമന്ത്രിമാര്‍ ഉണ്ടായതും മോദി സര്‍ക്കാരില്‍

13 APRIL 2019 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

ഭരണത്തിലെ സ്ത്രീശക്തിയിലും മോദി ഭരണകാലം മുന്നില്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. 66 പേര്‍. ഒരേസമയം കൂടുതല്‍ വനിതാമന്ത്രിമാര്‍ (ഒന്‍പത്) ഉണ്ടായതും മോദി സര്‍ക്കാരില്‍. മന്ത്രിമാരില്‍ ഏഴുപേര്‍ കാബിനറ്റ് പദവിയും വഹിച്ചു.

പ്രതിരോധം (നിര്‍മല സീതാരാമന്‍), വിദേശം (സുഷമ സ്വരാജ്) എന്നീ വകുപ്പകള്‍ വനിതകള്‍ ഭരിക്കുന്ന, ലോകത്തെ ഏക രാജ്യമായി ഇന്ത്യ മാറി. ഉമാഭാരതി, മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, ഹര്‍സിംറത്ത് കൗര്‍ എന്നിവരായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. അനുപ്രിയ പട്ടേലും കൃഷ്ണാ രാജും സഗ്വി നിരഞ്ജനും വനിതാ സഹമന്ത്രിമാരായിരുന്നു. സ്പീക്കറും (സുമിത്ര മഹാജന്‍) വനിതയായിരുന്നു. കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ ഏക വനിതാപ്രതിനിധി പി.കെ. ശ്രീമതിയായിരുന്നു.

പതിനഞ്ചു ലോക്‌സഭകളില്‍ ഒന്‍പതെണ്ണത്തില്‍ മാത്രമാണ് കേരളത്തില്‍നിന്ന് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നത്. 91ലും 2004ലും രണ്ടുപേര്‍ വീതം മാത്രം. ലോക്സഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.

1967ല്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. 71ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം. 77ല്‍ ആലപ്പുഴയില്‍നിന്നും 91ല്‍ ചിറയിന്‍കീഴില്‍ നിന്നും ജയിച്ച സുശീലാഗോപാലന്‍ ലോക്‌സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റെക്കോഡും സ്വന്തമാക്കി.

71ല്‍ സുശീലാഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. 89ലും 91ലും മുകുന്ദപുരത്തുനിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്ന് ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസ്സുകാരി.

ലോക്സഭാംഗമായ ഏക കോണ്‍ഗ്രസ്സുകാരിയും സാവിത്രി തന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളിമഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍നിന്നും ജയിച്ച സി.എസ്. സുജാതയും വടകരയില്‍നിന്ന് ജയിച്ച പി. സതീദേവിയും. ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ. പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. പി.കെ. ശ്രീമതി കണ്ണൂരില്‍ നിന്നാണ് ജയിച്ചത്.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത. ലക്ഷ്മി എന്‍. മേനോന്‍ ആണ്. ബീഹാറില്‍ നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി, വിദേശകാര്യ സഹമന്ത്രിയായി നെഹ്റു, നന്ദ, ലാല്‍ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (5 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (10 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (17 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (22 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (46 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (54 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends