Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി; അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം

14 APRIL 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ടിക്കറ്റ് ബുക്കിംഗില്‍ നിര്‍ണായക മാറ്റങ്ങള്‍

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി

ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി. അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടില്ല, അത് കൊണ്ടുപോയ കാര്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടില്ല എന്നീ ചോദ്യങ്ങളും വീഡിയോ ദൃശ്യത്തോടൊപ്പം ശ്രീവത്സ ട്വീറ്റ്‌ചെയ്തു.

ദൃശ്യങ്ങള്‍ ജെ.ഡി.എസും കെ.പി.സി.സി. പ്രസിഡന്റും റീട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റിന്റെ ട്വീറ്റില്‍ പറയുന്നു. അതിവേഗമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയ പെട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെ.ഡി.എസും ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ഒരു ഹെലികോപ്റ്ററില്‍നിന്നിറക്കിയ കറുത്ത പെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കൊണ്ടുപോകുന്നതും അല്പം ദൂരെയായി നിര്‍ത്തിയിട്ട കാറില്‍ക്കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇത് പ്രധാനമന്ത്രിയെത്തിയ ഹെലികോപ്റ്ററാണെന്നാണ് ശ്രീവത്സയുടെ ആരോപണം. ഒമ്പതിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ചിത്രദുര്‍ഗയിലെത്തിയിരുന്നു. എന്നാല്‍, ദൃശ്യത്തിന്റെ ആധികാരികത തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും...  (5 minutes ago)

പതിന്നാലുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി കുറ്റക്കാരൻ  (9 minutes ago)

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം...   (52 minutes ago)

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്  (7 hours ago)

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ടിക്കറ്റ് ബുക്കിംഗില്‍ നിര്‍ണായക മാറ്റങ്ങള്‍  (8 hours ago)

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി  (8 hours ago)

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി  (8 hours ago)

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

'കേരള സ്‌റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി  (10 hours ago)

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (10 hours ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (11 hours ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (11 hours ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (11 hours ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (11 hours ago)

Malayali Vartha Recommends