പത്തൊമ്പതുകാരി തലമുടി നേരെയാക്കാൻ ഉപയോഗിച്ച ഇസ്തിരിപ്പെട്ടിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

തലമുടി നേരെയാക്കാൻ ഉപയോഗിച്ച ഇസ്തിരിപ്പെട്ടിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. ഗോവയിലാണ് സംഭവം മൂന്നാം വർഷ ബിരുദ വിദ്യാർഥി ജോയിസ് ഗോമസാണ്(19) ആണ് മരിച്ചത് വീട്ടിലെ പട്ടി തുടർച്ചയായി കുരയ്ക്കുന്നത് ശ്രദ്ധയിൽ പെട്ട ആൾക്കാർ യുവതിയുടെ വീട്ടിൽ വന്ന് നോക്കിയപ്പോൾ യുവതി നിലത്ത് മരിച്ച നിലയിൽ കിടക്കുകയായിരുന്നു.
ദേഹത്തും, മുടിയിലും പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ഇസ്തിരിപ്പെട്ടി സമീപത്തുണ്ടായിരുന്നു. ഉടൻ തന്നെ യുവതിയുടെ അമ്മയെയും പോലീസിനെ വിവരമറിയിച്ചു. യുവതി സ്ഥിരമായി മുടി നേരെ ആക്കാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നൽകി. സംഭവം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. അമ്മ ജോലിക്ക് പോയിരുന്നതായി പോലീസ് പറഞ്ഞു അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha