ജയപ്രദക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അസംഖാനെതിരെ കേസ്

കാക്കി അടിവസ്ത്രം പരാമര്‍ശം വിവാദത്തിലേയ്ക്ക്. ജയപ്രദക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അസംഖാനെതിരെ കേസെടുത്തു. രാംപുരിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥി ജയപ്രദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഞാന്‍ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തില്‍ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങള്‍ സാക്ഷിയാണ്. അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തു. എന്നാല്‍ അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നുവെന്നുമാണ് അസംഖാന്‍ പറഞ്ഞത്. രാംപുരില്‍ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ റാലിയില്‍ പങ്കെടുത്തിരുന്നു. പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ താന്‍ ബിജെപി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാന്‍ രംഗത്തെത്തി. ഒരാളുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ രാംപുരില്‍ മത്സരിക്കില്ലെന്നും അസംഖാന്‍ വ്യക്തമാക്കി.
രാംപുരില്‍ ഞാന്‍ ഒമ്പത് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയും ആയതാണ്. എനിക്കറിയാം എന്ത് പറയണമെന്ന്. തന്റെ വാക്ക് മാധ്യമങ്ങള്‍ തെറ്റായി വളച്ചൊടിക്കുകയായിരുന്നുവെന്നും അസംഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha