റെയില്‍വേ ടിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം; 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

റെയില്‍വേ ടിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച് നല്‍കിയ 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.ഉത്തര്‍പ്രദേശിലെ ബരബാങ്കി റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ ടിക്കറ്റുകളിലാണ് നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചിരുന്നത്.
ചിത്രത്തിനൊപ്പം ബിജെപി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും ടിക്കറ്റില്‍ വിവരിച്ചിട്ടുണ്ടായിരുന്നു. മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ ചിത്രമുള്ള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. മുഹമ്മദ് ഷബ്ബാര്‍ റിസ്‌വി എന്ന യാത്രക്കാരനാണ് ടിക്കറ്റുകളുടെ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.പഴയ ടിക്കറ്റ് റോള്‍ തെറ്റായി ഉപയോഗിച്ചതാണ് പരാതിക്കിടയാക്കിയതെന്നാണ് സസ്പെന്‍ഷനിലായ ജീവനക്കാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha