സിആര്‍പിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; ഒരു ജവാന്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ ഹൗറയില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വെടിവെപ്പ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബഗ്‌നാന്‍ ക്യാമ്പിലാണ് വെടിവെപ്പുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഭോലാനാഥ് എന്ന ജവാനാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ലക്ഷ്മികാന്ത് ബര്‍മന്‍ എന്ന ജവാനാണ് വെടിയുതിര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ലക്ഷ്മികാന്ത് ബര്‍മന്‍ വെടിയുതിര്‍ക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൗറ മണ്ഡലത്തിലെ സുരക്ഷാ ചുമതലകള്‍ക്കായാണ് സിആര്‍പിഎഫിനെ വിന്യസിച്ചിരിക്കുന്നത്. മെയ് ആറിനാണ് ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha