സുനന്ദ പുഷ്‌ക്കറിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുന്‍കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. സൗത്ത് ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമോ എന്ന ചോദ്യത്തിന് ആവശ്യമായത് ആവശ്യമായ സമയത്ത് ചെയ്യുമെന്ന് കമ്മീഷണര്‍ മറുപടി നല്‍കി. സുനന്ദ അവസാനമായി ചികിത്സ തേടിയ തിരുവനന്തപുരത്തെ ആസ്പത്രിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി പോലീസ് തിരുവനന്തുപുരത്തെ കിംസ് ആസ്പത്രിയിലെത്തി തെളിവെടുത്തിരുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം കേസ്സെടുത്തിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്നും അസ്വാഭാവികമരണമാണെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി അറിയിച്ചു. സുനന്ദ പുഷ്‌കര്‍ വിഷം കഴിച്ചതാണോ, അതോ ബലം പ്രയോഗിച്ച് കഴിപ്പിച്ചതാണോ, കുത്തിവെച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തേണ്ട താണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍(എഫ്.ഐ.ആര്‍) ആരുടെയും പേരില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























