ഞാന്‍ ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ട്... ഏതു തൊഴിലിനും മാന്യതയുണ്ട്

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ടെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രി സ്മൃതി ഇറാനി. തൊഴിലിന്റെ മാഹാത്മ്യത്തെ ഊന്നിപറഞ്ഞുകൊണ്ട് സ്മൃതി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഡല്‍ഹിയില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.
ഏതു തൊഴിലിനും മാന്യതയുണ്ട്. രാഷ്ട്രീയത്തില്‍ എത്തുന്നതിനു മുന്‍പ് സീരിയല്‍ നടിയായിരുന്ന ഞാന്‍. ആശാരിയോ മെക്കാനിക്കോ പ്ലമ്പറോ ആകുന്നതില്‍ ആരും കുറവ് വിചാരിക്കേണ്ട ആവശ്യമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളെ ഉദ്ധരിച്ച് വിദഗ്ദരായ ആളുകളെയാണു ഇന്ത്യയ്ക്ക് ആദ്യം വേണ്ടതെന്നും സ്മൃതി ഓര്‍മിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























