ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ഭീകരാക്രമണ ഭീഷണി. തമിഴ്‌നാട് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവിടെ സുരക്ഷ ശക്തമാക്കി. സിമി പ്രവര്‍ത്തകരായ അഞ്ചുപേര്‍ അക്രമണത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് ആന്ധ്രയിലേക്ക് കടന്നതായും സൂചനയുണ്ട്. ഇതോടെ നെല്ലൂര്‍ ജില്ലയൊട്ടാകെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈയിലുണ്ടായ ബോംബ്‌സ്‌ഫോടന കേസില്‍ പ്രതികളായ ഇവരുടെ പേരും ഫോട്ടോയും തമിഴ്‌നാട് പൊലീസ് ആന്ധ്രാ പോലീസിന് കൈമാറിയിട്ടുണ്ട്. ശ്രീഹരിക്കോട്ടയ്ക്കും ശ്രീ സിറ്റിക്കും ചുറ്റുമായി പട്രോളിംഗ് ഏര്‍പ്പെടുത്തി. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന് സമീപപ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷയും നിലവില്‍ വന്നു. അതിര്‍ത്തിയില്‍ വാഹനങ്ങളും യാത്രക്കാരെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. മറ്റൊരു നിരോധിത സംഘടനയിലെ അംഗങ്ങളെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത അയല്‍ജില്ലയായ ചിറ്റൂരിലും തീരത്തും പൊലീസ് തിരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























