പികെയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

മോശമായ ഉള്ളടക്കമാണ് ആമിര്‍ഖാന്റെ പുതിയ ചിത്രമായ പികെയില്‍ ഉള്ളതെന്നും ഇതിനാല്‍ തന്നെ ചിത്രത്തില്‍ നിന്നും ചില പരാമര്‍ശങ്ങളും സീനുകളും മാറ്റണമെന്നുമുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിത്രത്തിലെ ഒരു പരാമര്‍ശവും മോശമല്ലെന്നും അപകീര്‍ത്തികരമായ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ജി. റോഹിനി ജസ്റ്റിസ് ആര്‍. എസ്. എന്‍ഡ്‌ലോ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സമാനമായ ഹര്‍ജി സുപ്രീം കോടതി വരെ തള്ളിയ കാര്യവും വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജയ് ഗൗതമാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആമിര്‍ഖാന്‍ ചിത്രമായ പികെ ഹിന്ദു വികാരം മുറിപ്പെടുത്തിയെന്ന് ആരോപണമുണ്ടായിരുന്നു.
ഹിന്ദു വിശ്വാസത്തിന് മുറിവേല്‍ക്കുന്ന ഒന്നിലേറെ സീനുകളും ഡയലോഗുകളും ഉണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റേഡിയോ കൊണ്ട് നാണം മറയ്ക്കുന്ന ആമിര്‍ഖാന്റെ പോസ്റ്ററാണ് ആദ്യം വിവാദത്തിന് തുടക്കമിട്ടതെങ്കിലും റിലീസായതോടെ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























