മഹാഭാരതത്തിലെ ദ്രൗപദിയും ഇനി മിനിസ്‌ക്രീനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

സീരിയല്‍ രംഗത്തെ മൂന്‍ഗാമികളുടെ പാതയില്‍ മഹാഭാരതത്തിലെ ദ്രൗപദിയും മിനിസ്‌ക്രീനില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കാല്‍വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടെലിവിഷന്‍ പരമ്പര \'മഹാഭാരത്\' ലൂടെ പ്രശസ്തി നേടിയ രൂപാ ഗാംഗുലിയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രൂപ ബിജെപിയില്‍ ചേര്‍ന്നു.
മഹാഭാരത് പരമ്പരയില്‍ ദ്രൗപദിയുടെ വേഷത്തിലായിരുന്നു രൂപാ ഗാംഗുലി അഭിനയിച്ചത്. ഹൗറാ സരത് സദാനില്‍ നടന്ന ഒരു പരിപാടിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ബിജെപി പതാക രൂപയ്ക്ക് കൈമാറിയത്. മഹാഭാരതം സീരിയലിന് പുറമേ ഗൗതം ഘോസെയുടെ പദ്മ നാദിര്‍ മാജി, അപര്‍ണാ സെന്നിന്റെ യുഗാന്ത്, ഋതുപര്‍ണ്ണ ഘോഷിന്റെ \'അന്തര്‍മഹല്‍\' തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
ദൂരദര്‍ശനില്‍ പുരാണ സീരിയല്‍ ഉള്‍പ്പെടെ അനേകം പരമ്പരകളില്‍ നായികയായ രൂപ ബംഗാളി ഹിന്ദി സിനിമകളിലും സാന്നിദ്ധ്യം അറിയിച്ചിരുന്നു. നല്ലൊരു ഗായിക കൂടിയായ രൂപയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ബംഗാളി ചിത്രം അബോഷെഷെയിലെ ഗാനത്തിന് 2012 ലാണ് പുരസ്‌ക്കാരം ലഭിച്ചത്. ടെലിവിഷനിലും രാഷ്ട്രീയത്തിലും മികവ് തെളിയിച്ച മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് രൂപാ ഗാംഗുലിക്ക് മുന്നിലുള്ള മാതൃക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























