"നരേന്ദ്രമോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കില്‍ ഇതിലും നന്നായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമായിരുന്നു"; ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രാധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്ക ഗാന്ധി

നരേന്ദ്രമോദിയേക്കാള്‍ അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതാണ് നല്ലതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ പ്രചാരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ നടനാണെന്നും അവര്‍ പറഞ്ഞു. "ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രാധാനമന്ത്രിയായി കിട്ടിയത്. നരേന്ദ്രമോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കില്‍ ഇതിലും നന്നായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചേനെ" എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
യു.പിയടക്കം നിര്‍ണായക സംസ്ഥാനങ്ങള്‍ 19 തീയതി വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാന ദിവസമായ വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ റാലികളിലാണ് പ്രിയങ്ക പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha