Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.സി പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപതകം; സമ്പന്ന കുടുംബത്തിലെ അമ്മയുടെ ഭൂസ്വത്തുക്കള്‍ നോക്കിനടത്തുവാനുള്ള കാര്യപ്രാപ്തി ഇളയമകന് മാത്രമാണുള്ളത് എന്ന് പറഞ്ഞ് എല്ലാം നോക്കി നടത്താൻ ഏൽപ്പിച്ചത് മൂത്ത മകനെ ചൊടിപ്പിച്ചു; സ്വത്തുക്കൾ കൈവിട്ടുപോകുമെന്ന ഭയം കൊണ്ടെത്തിച്ചത് മൂവരെയും കൊല ചെയ്യാണമെന്ന തീരുമാനത്തിൽ- അന്വേഷണത്തിൽ തുമ്പായത് പോലീസിന് ലഭിച്ച മണ്ണെണ്ണ കുപ്പി

19 MAY 2019 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റര്‍ അച്ഛൻ ഗ്രാമത്തിലൂടനീളം ഒട്ടിച്ചു ...കാരണം മകൾ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു ...

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ എ.സി. പൊട്ടിത്തെറിച്ച് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ചെന്നൈ ദിണ്ടിവനത്തിനടുത്താണ് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ എ.സി പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും കൃത്യതയാര്‍ന്ന അന്വേഷത്തിലൂടെയാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. കാവേരിപ്പാക്കം സ്വദേശി കെ. രാജി (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് എ.സി.പൊട്ടിത്തെറിച്ച്‌ മരിച്ചത്.

സ്ഥലം പരിശോധിച്ച പൊലീസിന് വീടിന് പുറത്ത് നിന്നും മണ്ണെണ്ണ കൊണ്ട് വന്ന കുപ്പി ലഭിച്ചതാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. അപകടമുണ്ടായ മുറിയുടെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങിയ മൂത്തമകന്‍ ഗോവര്‍ധന്റെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യവും പൊലീസിനെ സംശയത്തിനിടയാക്കിയിരുന്നു. വിശദമായ പരിശോധനയില്‍ എ.സി പൊട്ടിത്തെറിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് തെളിഞ്ഞു. എ.സി.യ്ക്ക് സാങ്കേതിക കാരണങ്ങളാല്‍ തീ പിടിച്ചിരുന്നെങ്കില്‍ മുറിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഭാഗവും പൊട്ടിത്തെറിക്കണമായിരുന്നു, പക്ഷേ ഇവിടെ അത് സംഭവിക്കാതിരുന്നതും പൊലീസിനെ കൊലപാതകമാണെന്ന സംശയത്തിലെത്തിക്കുകയായിരുന്നു.

മരണപ്പെട്ട രാജിയുടെ മൂത്തമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സ്വത്ത് സ്വന്തമാക്കുവാനായി താന്‍ കൊല നടത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. സമ്ബന്ന കുടുംബമായ രാജിയുടെ ഭൂസ്വത്തുക്കള്‍ മൂത്ത മകന് നോക്കിനടത്തുവാനുള്ള കാര്യപ്രാപ്തി ഇല്ലെന്ന കാരണത്താല്‍ ഇളയ മകനായ ഗൗതത്തെ ഏല്‍പ്പിച്ചതാണ് ഗോവര്‍ധനെ ചൊടിപ്പിച്ചത്. സ്വത്ത് മുഴുവന്‍ അനുജന്‍ സ്വന്തമാക്കുമെന്ന ഭയത്താലാണ് മൂവരെയും കൊല ചെയ്യാന്‍ തീരുമാനിച്ചതെന്നും താന്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നടത്തിയതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അപ്പാടെ വിശ്വസിക്കാന്‍ പൊലീസിനായിട്ടില്ല വാടക കൊലയാളികളെ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും ആ ദിശയില്‍ അന്വേഷണം നടത്തുവാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം വീട്ടില്‍ വഴക്കുണ്ടായെന്നും, സ്വത്ത് തര്‍ക്കമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (11 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (11 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (12 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (13 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (14 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (14 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (14 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (15 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (15 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (15 hours ago)

Malayali Vartha Recommends