മോദി വരും; 950 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ് കുതിച്ചുയർന്നു; ആദ്യ വ്യാപാരത്തില്‍ മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് രേഖപ്പെടുത്തിയത് 912.12 പോയിന്റിന്റെ കുതിപ്പ്

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഇന്നലത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം കുതിച്ചുയര്‍ന്ന് സെന്‍സെക്‌സ്. 950 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ് കുതിച്ചുയർന്നു. ആദ്യ വ്യാപാരത്തില്‍ മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 912.12 പോയിന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 286.95 പോയിന്റാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റി രേഖപ്പെടുത്തിയത്.
ബാങ്കിംഗ്, സേവനങ്ങള്‍, വാഹന വിപണി, ലോഹ വ്യാപാരം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടന്നത്. ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് ഇന്നലത്തെ വ്യാപാരത്തില്‍ ഏറ്റവും ലാഭം നേടിയത്. 3.49 മുതല്‍ 4.60 ശതമാനത്തിന്റെ വ്യാപാരമാണ് ഈ കമ്പനികളില്‍ നിന്നും ഉണ്ടായത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ വ്യാപാരത്തിലെ ഉയര്‍ച്ചാ നിരക്ക് തുടരും എന്നാണു സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്ഥിരതയുള്ള സര്‍ക്കാര്‍ സെന്‍സെക്‌സിന് ഏറെ സഹായകമാകും എന്നും ഇവര്‍ പറയുന്നു.അമേരിക്കയും ചൈനയും തമ്മിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം നിക്ഷേപകര്‍ക്ക് ശ്വാസമെടുക്കാനായത് എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്ന ശേഷമാണ്. അതുകൊണ്ടുതന്നെ ഏഷ്യന്‍ വിപണി ആകമാനം സന്തുലിതാവസ്ഥ പ്രകടമായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങളിൽ എന്‍ഡിഎയ്ക്ക് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചനം. എന്‍ഡിഎ ശരാശരി 280ലേറെ സീറ്റുകൾ നേടുമെന്നാണ് എല്ലാ സർവേകളും പറയുന്നത്.
എൻഡിഎ 306 സീറ്റ് നേടുമെന്നു ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിടിവി– 300, ജൻകി ബാത്ത് പോൾ– 305, റിപ്പബ്ലിക് സീ വോട്ടർ– 287 തുടങ്ങിയവയും എൻഡിഎ വ്യക്തമായ മേധാവിത്വം നേടുമെന്നു പറയുന്നു. യുപിഎയ്ക്ക് 132 സീറ്റുകളാണു ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൻഡിടിവി– 126, ജൻകി ബാത്ത് പോൾ– 125, റിപ്പബ്ലിക് സീ വോട്ടർ– 128 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രവചനം.
https://www.facebook.com/Malayalivartha