രാജസ്ഥാനില്‍ നാലുവയസ്സുകാരി 400 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണു... രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജസ്ഥാനിലെ ജോധ്പുരില്‍ നാലു വയസുകാരി കുഴല്‍ക്കിണറില്‍ വീണു. തിങ്കളാഴ്ച വൈകുന്നേരമാണ് മെലാന ഗ്രാമത്തിലുള്ള 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിനുള്ളില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടിക്കാവശ്യമായ ഓക്‌സിജനും വെളിച്ചവും കിണറിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്.
വെള്ളം നല്‍കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. ഇനിയും താഴ്ചയിലേക്ക് പോകാതിരിക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha