Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പാര്‍ട്ടിയ്ക്കുള്ളിലെ താപ്പാനകളെ നിലയ്ക്ക് നിര്‍ത്തുമെന്ന ഉറച്ചതീരുമാനമായി രാഹുൽ ഗാന്ധി. ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്ന തിരിച്ചറിവിൽ രാഹുൽ ഗാന്ധി ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു

26 MAY 2019 01:11 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയ്ക്കുള്ളിലെ താപ്പാനകളെ നിലയ്ക്ക് നിര്‍ത്തുമെന്ന ഉറച്ചതീരുമാനമായി രാഹുൽ ഗാന്ധി. ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്ന തിരിച്ചറിവിൽ രാഹുൽ ഗാന്ധി ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു എന്നാണു മനസ്സിലാകുന്നത് 

രാഹുല്‍ ഗാന്ധിയെ രോഷാകുലനായി അധികമാരും കണ്ടിട്ടുണ്ടാവില്ല. ഏത് പ്രതിസന്ധിയിലും വൈകാരിക പ്രകടനങ്ങളില്ലാതെ, പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെ ആകും എല്ലാവരും കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഇത്തവണ പ്രവര്‍ത്തക സമിതി യോഗത്തിൽ രാഹുല്‍ അങ്ങനെ ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ തലമൂത്ത നേതാക്കള്‍ വരെ രാഹുലിന്റെ രോഷത്തിന് പാത്രമായി.. രൂക്ഷ വിമര്‍ശനം ആണ് രാഹുല്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചത്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ നിന്ന് പിന്‍മാറാനും അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളിക്കളയുകയായിരുന്നു. പക്ഷേ, ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ല എന്ന നിലപാടിൽ രാഹുല്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്

കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, കമല്‍ നാഥ്, ചി ചിദംബരം എന്നിവരെ അതിരൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. താന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നിട്ട് കൂടി ഇവര്‍ സ്വന്തം മക്കള്‍ക്ക് സീറ്റ് ലഭിക്കാന്‍ വേണ്ടി വാശിപിടിച്ചു എന്നാണ് രാഹുല്‍ പറഞ്ഞത്. മുന്‍ കേന്ദ്രമന്ത്രിയായ പി ചിദംബരത്തിനെതിരേയും ഈ വിഷയത്തില്‍ രാഹുല്‍ പരാമര്‍ശിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മത്സരിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ കാര്‍ത്തി വിജയിക്കുകയും ചെയ്തു.

ഭരണം കൈയ്യാളുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി വളരെ മോശം പ്രകടനം ആണ് കാഴ്ചവച്ചത് എന്ന് രാഹുല്‍ യോഗത്തില്‍ വിമര്‍ശിച്ചു. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത സംസ്ഥാനങ്ങള്‍ ആയിരുന്നു മധ്യപ്രദേശും രാജസ്ഥാനും. രണ്ടിടങ്ങളിലും ബിജെപി സീറ്റുകള്‍ ഇത്തവണ തൂത്തുവാരുകയായിരുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ അര്‍പിച്ചിരുന്ന സംസ്ഥാനങ്ങള്‍ ആയിരുന്നു ഇവ.

പാർട്ടി ഭരണത്തിലിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിനു കാരണം സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിനു കാരണം മുഖ്യമന്ത്രിമാർ മക്കളുടെ പ്രചാണത്തിൽ മാത്രം മുഴുകിയതുകൊണ്ടാണെന്നാണ് രാഹുൽ പ്രതികരിച്ചത്

ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും എതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിഷയങ്ങള്‍ ഒന്നും തന്നെ പാര്‍ട്ടി നേതാക്കള്‍ ഏറ്റെടുത്തില്ല എന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. തന്റേത് ഒരു ഒറ്റയാള്‍ പോരാട്ടമായിപ്പോയി എന്ന രീതിയിലും രാഹുല്‍ വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ താൻ ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും അവ ജനങ്ങളിലേക്കെത്തിക്കുന്നതിലും നേതാക്ക ശ്രദ്ധിച്ചില്ലെന്നും രാഹുൽ വിമർശിച്ചു.

റാഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഒറ്റയ്ക്ക് പടനയിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. അതേ സമയം ബിജെപിയില്‍ ആകട്ടെ മോദിയോ അമിത് ഷായോ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടി നേതാക്കളെല്ലാം തന്നെ ഏറ്റെടുക്കുകയും കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

എന്തായാലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ സമയമാണിത്. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് പറഞ്ഞ്, കാര്യകാരണ സഹിതം വിമര്‍ശിക്കാന്‍ തുടങ്ങി എന്നത് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഒരു നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ച അഭൂതപൂര്‍വ്വം ആയിരുന്നു. മോദിയല്ലെങ്കില്‍ പിന്നെ ആരെന്ന ചോദ്യത്തിന് രാഹുല്‍ എന്ന് തന്നെ ആയിരുന്നു ഒടുവില്‍ ജനങ്ങള്‍ ഉത്തരം നല്‍കിയിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (33 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (46 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (53 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends