ഭർത്താവുമായി വഴക്കിട്ടതോടെ അരിശം തീർത്തത് മക്കളോട്.. കുഞ്ഞുങ്ങളുടെ വായില്‍ തുണി തിരുകിയ ശേഷം അഞ്ചും വയസും രണ്ടരയും വയസുള്ള ആണ്‍ മക്കളെ ഗ്ലാസ് കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

ആറു വര്‍ഷം മുമ്ബാണ് സരോജയും ഭാസ്‌കറും വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു ഇവരുടേത്. ഭാസ്‌കറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മില്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ പേരില്‍ കുഞ്ഞുങ്ങളെ തലക്കടിച്ച് കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ചിന്തല സരോജ എന്ന ഇരുപത്തിയെട്ടുകാരിയാണ് ഭര്‍ത്താവിനോട് വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ തന്റെ അഞ്ചും രണ്ടരയും വയസുള്ള ആണ്‍ മക്കളെ ഗ്ലാസ് കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
അയാന്‍ (5), ഹര്‍ഷ് വര്‍ദ്ധന്‍ (രണ്ടര) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ വായില്‍ തുണി തിരുകി വെച്ചതിന് ശേഷമാണ് ഇവര്‍ ഈ ഹീനകൃത്യം നടത്തിയത്. എന്നാല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം സരോജ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ധൈര്യം ഇല്ലാത്തതിനാലാണ് താന്‍ പോലീസിലെത്തി കീഴടങ്ങിയതെന്നാണ് സരോജ മൊഴി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha