കൊല്ലപ്പെട്ട സഹായിയുടെ ശവമഞ്ചം തോളിലേറ്റി ബിജെപി എംപി സ്മൃതി ഇറാനി
കൊല്ലപ്പെട്ട സഹായിയുടെ ശവമഞ്ചം തോളിലേറ്റി ബിജെപി എംപി സ്മൃതി ഇറാനി. ഞായറാഴ്ച വൈകിട്ട് സംസ്കരിക്കാനായി കൊണ്ടുപോകവെയാണ് സുരേന്ദ്ര സിംഗിന്റെ മൃതദേഹം സ്മൃതി തോളിലേറ്റിയത്. ഡല്‍ഹിയിലായിരുന്ന സ്മൃതി ഞായറാഴ്ച ഉച്ചയോടെയാണ് അമേഠിയില്‍ എത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ബിജെപി പ്രവര്‍ത്തകനും മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്ര സിംഗിനു വെടിയേല്‍ക്കുന്നത്. ഉടന്‍തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്മൃതി ഇറാനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനായാണ് സുരേന്ദ്ര സിംഗ് ഗ്രാമത്തലവന്റെ പദവി ഒഴിയുന്നത്. ബറൗലയിലെ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങവേയാണ് സുരേന്ദ്ര സിംഗിന് വെടിയേറ്റത്. രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതക കാരണമെന്നാണ് പോലീസിന്റെ നിഗമനം. സുരേന്ദ്ര സിംഗ് ഗ്രാമത്തലവനായിരുന്ന സമയത്തുണ്ടായിരുന്ന പ്രശ്നങ്ങളോ മുന്‍വൈരാഗ്യമോ ആണോ കൊലയ്ക്കു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി അമേഠി പിടിച്ചെടുത്തത്. 55,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നെഹ്റു കുടുംബത്തിന്റെ ഉറച്ച മണ്ഡലത്തില്‍ സ്മൃതിയുടെ വിജയം.
https://www.facebook.com/Malayalivartha