സുനന്ദ പുഷ്‌കര്‍ കൊലക്കേസ്; തരൂരിനെ ഡല്‍ഹി പോലീസ് ഉടന്‍ ചോദ്യംചെയ്യില്ല

സുനന്ദ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട മറ്റെല്ലാവരില്‍നിന്നും മൊഴിയെടുത്തശേഷം മാത്രം തരൂരിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ പരിപാടി. തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷം മാത്രം ചോദ്യാവലി തയ്യാറാക്കി തരൂരിനെ ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് പോലീസ്.
ആയുര്‍വേദ ചികിത്സ കഴിഞ്ഞ് തരൂര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലും ഔദ്യോഗികവസതിയിലും കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പറയാനുള്ളതെല്ലാം കേരളത്തില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.
ഇതിനിടെ, സുനന്ദ മരിച്ച ദിവസം ഡല്‍ഹി ചാണക്യപുരിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ ഉണ്ടായിരുന്ന സഞ്ജയ് ദിവാനെന്ന വ്യവസായിയിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പശ്ചിമാഫ്രിക്കന്‍ തീരത്തുനിന്ന് 570 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ \'കേപ്പ് വേര്‍ഡെ\' എന്ന കൊച്ചുരാജ്യത്തിന്റെ ഡല്‍ഹിയിലെ ഓണററി കോണ്‍സല്‍ ജനറലാണ് സഞ്ജയ് ദിവാന്‍. തരൂരിന്റെയും സുനന്ദയുടെയും സുഹൃത്തായിരുന്നു ഇദ്ദേഹം.
സഞ്ജയ് ദിവാന്റെ മൊഴി നേരത്തേ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. \'ഉറക്കത്തിലായിരുന്ന\' സുനന്ദയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെന്നാണ് അന്നത്തെ മൊഴി. ശശി തരൂരിനെ 2006 മുതല്‍ അറിയാമെന്നും ഇദ്ദേഹം മൊഴിനല്‍കിയിട്ടുണ്ട്.
ദിവാന്റെ മൊഴി: \'\'കുടുംബസുഹൃത്തായ എനിക്ക് സുനന്ദാജിയെ നല്ലപോലെ അറിയാമായിരുന്നു. തരൂരും സുനന്ദയും തമ്മില്‍ നല്ലബന്ധമായിരുന്നു. അവസാനമായി അവരെക്കണ്ടത് ഡിസംബര്‍ 18ന് മാലെദ്വീപ് അംബാസഡറുടെ യാത്രയയപ്പ് ചടങ്ങിലാണ്. ഇരുവരും വളരെ സന്തോഷത്തിലായിരുന്നു\'\'.
ജനവരി 17ന് ഡോ. തരൂരിനെ ബന്ധപ്പെട്ടപ്പോള്‍ സുനന്ദ, ലീലാ ഹോട്ടലിലുണ്ടെന്ന് അറിഞ്ഞു. അവിടേക്ക് വിളിച്ചപ്പോള്‍ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. വൈകിട്ട് അഞ്ചോടടുപ്പിച്ച് നാരായണ്‍ (തരൂരിന്റെ വീട്ടുജോലിക്കാരന്‍) ഓഫീസിലേക്ക് വിളിച്ചു. സുനന്ദ ഒന്നുംതന്നെ കഴിച്ചിട്ടില്ലെന്നും അവിടെച്ചെന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഹോട്ടലിലെത്തിയശേഷം അവരെ ഉണര്‍ത്തുന്നതിന് സുനന്ദയുടെ മുറിയിലേക്ക് പോയെന്നും സഞ്ജയ് ദിവാന്‍ പറയുന്നു.
തരൂരിനുമുമ്പ് സുനന്ദയുടെ മുറിയില്‍ പ്രവേശിച്ച വ്യക്തിയെന്ന നിലയ്ക്ക് വീണ്ടും ചോദ്യംചെയ്യുമ്പോള്‍ മുറിയില്‍ കണ്ടെത്തിയ കുപ്പിച്ചില്ലുകളെ കുറിച്ചും മറ്റും സഞ്ജയ് ദിവാന്‍ കൂടുതല്‍ വിശദീകരിക്കേണ്ടിവരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പോലീസ് വിശദപരിശോധനയ്ക്ക് ലണ്ടനിലേക്കയച്ചു. വിഷാംശങ്ങള്‍ അടങ്ങിയ ആന്തരികാവയങ്ങളുടെ പരിശോധനയ്ക്ക് മികച്ച ലാബ് റിപ്പോര്‍ട്ട് വേണ്ടതിനാലാണ് അവ ലണ്ടനിലേയക്ക് അയച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണ്‍ സിങ്ങിന്റെ ഹിമാചല്‍പ്രദേശിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയതായി ചാനലുകള്‍ റിപ്പോര്‍ട്ടുചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























