നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയും പങ്കെടുക്കും. രാഹുലിന്റെ ഓഫീസാണ് ഈ വിവരം അറിയിച്ചതെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലും ചടങ്ങിനെത്തില്ല എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന വിവരം ഇപ്പോള്‍ പുറത്ത് വന്നത്.
https://www.facebook.com/Malayalivartha
























