പുകഴ്ത്തിയവര്‍ രക്ഷിക്കട്ടെ.... ശശി തരൂരിനെ കൈവിട്ട് കോണ്‍ഗ്രസ് നേതൃത്വം; അനാവശ്യ വിവാദമുണ്ടാക്കി കോണ്‍ഗ്രസിനെക്കൂടി നാറ്റിക്കരുത്

അങ്ങനെ ശശി തരൂര്‍ ശരിക്കും ഒറ്റപ്പെടുന്നു. മോഡി പ്രശംസയുമായി മാലിന്യം വാരിയ തരൂരിനെ പൂട്ടാന്‍ കോണ്‍ഗ്രസിന് അവസരം കൈവന്നു. സുനന്ദ പുഷ്‌കറുടെ കേസില്‍ ഇടപെടേണ്ടെന്ന് കോണ്‍ഗ്രസിന്റെ രഹസ്യമായ തീരുമാനം. സുനന്ദയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ, പോലീസ് അന്വേഷണത്തെ രാഷ്ട്രീയമായി എതിര്‍ക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതികൂല സാഹചര്യം സ്വയം പ്രതിരോധിക്കണമെന്ന് പ്രവര്‍ത്തക സമിതി അംഗവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ തരൂരിനെ അറിയിച്ചു.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം ഏകപക്ഷീയമാണെന്നും, രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയില്‍ ശശി തരൂര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പിന്തുണ നല്‍കുന്നത് ശരിയായ നടപടിയല്ലെന്ന അഭിപ്രായമാണ് അഹമ്മദ്പട്ടേല്‍ പ്രകടിപ്പിച്ചത്. നിലവിലെ പ്രതികൂല സാഹചര്യം തരൂര്‍ സ്വയം പ്രതിരോധിക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.
ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തു വരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്ന അഭിപ്രായം കോണ്‍ഗ്രസിനകത്തുണ്ട്. സുനന്ദയുടെ മരണവും അതേകുറിച്ചുള്ള പൊലീസ് അന്വേഷണവും ശശി തരൂരിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ഇന്നലെ കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോയും വ്യക്തമാക്കിയിരുന്നു.
നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ് തന്നെ കൈവിടുമെന്ന് തരൂര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതാണ് മോഡി പ്രശംസയുമായി തരൂര്‍ രംഗത്തെത്തിയത്. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്തു നിന്നും തരൂരിനെ മാറ്റിയത്. മാത്രമല്ല തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും താത്പര്യമില്ല. നേതക്കളെ മൈന്‍ഡ് ചെയ്യാത്ത തരൂരിനെതിരെ നടപടി സ്വീകരിച്ചതും കേരള നേതാക്കളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്.
ഈ ആഴ്ച തന്നെ തരൂരിനെ പൊലീസ് ചോദ്യം ചെയ്യും. സ്വന്തം പാര്‍ട്ടിയുടെ പിന്തുണ കിട്ടില്ലെന്നായതോടെ ദില്ലിയിലുള്ള തരൂര്‍ നിയമവിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























