മകന്റെ രണ്ടാം വരവ് ആഘോഷമാക്കി മാതാവ്; സത്യപ്രതിജ്ഞ നടത്തുമ്ബോള്‍ ടിവിയില്‍ നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരബെന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്ബോള്‍ ടിവിയില്‍ നേരിട്ട് കണ്ട് അമ്മ ഹീരബെന്‍. ഗുജറാത്തിലെ വീട്ടിലിരുന്നു മകന്‍റെ രണ്ടാംവരവ് നേരിട്ടുകണ്ട ഹീരബെന്‍ മോദി സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ കൈ അടിച്ച് അത് ആഘോഷമാക്കി. നേരത്തെ തന്നെ നിരവധി ചാനലുകള്‍ ഹീരബെനിന്‍റെ വീട്ടില്‍ എത്തിയിരുന്നു. വാര്‍ത്ത ഏജന്‍സി എഎന്‍ഐ സത്യപ്രതിജ്ഞ കാണുന്ന ഹീരബെന്നിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വമ്ബന്‍ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. അഹമ്മദാബാദിലെ ബിജെപി റാലിയില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയിരുന്നു. കാല്‍ തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയ നരേന്ദ്ര മോദി അദ്ദേഹത്തെ കാണാനായി വഴിയില്‍ കാത്തിരുന്നവരെയും അഭിവാദ്യം ചെയ്തു.
ജനങ്ങളെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് ഇവിടെ എത്തിയതെന്നും ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം എനിക്ക് എന്നും പ്രധാനപ്പെട്ടതാണെന്നും അഹമ്മദാബാദില്‍ മോദി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്.
രണ്ടാം മോദി മന്ത്രിസഭയില്‍ ബിജെപിയിലെ ചാണക്യന്‍ അമിത് ഷായും മന്ത്രിസഭയിലേക്ക്. രാഷ്ട്രപതി മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റു. വ്യാഴാഴ്ച ഏഴ് മണിയോടെ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
രാജ്‌നാഥ് സിംഗ്, നിധിന്‍ ധഡ്കരി, നിര്‍മല സീതാരാമന്‍, രാംലാസ് പാസ്വാന്‍, സദാനന്ദ ഗൗഡ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ് സിംഗ് ആണ് മന്ത്രിസഭയിലെ രണ്ടാമന്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയവരും വിവിധ രാഷ്ട്രത്തലവന്മാരും ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























