രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുക. ജിഎസ്ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം അഞ്ചിന് യോഗം ചേരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വ്യാഴാഴ്ചയാണ് മോദിയുടെ നേതൃത്വത്തിലുള്ള 58 അംഗ മന്ത്രിസഭാ അധികാരമേറ്റത്.
https://www.facebook.com/Malayalivartha
























