യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ ഇ സിഗരറ്റിന് നിരോധനം

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ ഇ സിഗരറ്റിന് നിരോധനം. സിഗരറ്റിന്റെ നിര്‍മാണം, വിതരണം, പരസ്യങ്ങള്‍, വില്‍പ്പന എന്നിവ സംസ്ഥാനത്ത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് നിരോധന ഉത്തരവ് പുറത്തുവരുന്നത്. യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ലഹരി ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇസിഗരറ്റുകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നെന്നും ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇസിഗരറ്റ്. സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമ രുചികളും ആവശ്യത്തിലധികം ഇസിഗരറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
പുകയ്ക്കു പകരം ആവിയാണ് ഇതില്‍ വലിച്ചെടുക്കുന്നത്. ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയും കൊറിയര്‍ വഴിയുമാണ് പ്രധാനമായും ഇസിഗരറ്റ് വില്‍പ്പന നടക്കുന്നത്.
https://www.facebook.com/Malayalivartha
























