ഡല്‍ഹിയിലെ വസന്ത് കുഞ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവം: സുഹൃത്ത് പിടിയില്‍

ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ജില്‍ കഴിഞ്ഞ ദിവസം യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. രാംതേസ് എന്നയാളെയാണ് ഞായറാഴ്ച രാത്രി അറസ്റ്റു ചെയ്തത്. യുവതിയും ഇയാളും ഏതാനും മാസമായി പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. യുവതിയുടെ പഴയ അയല്‍വാസികൂടിയാണ് ഇയാള്‍. ഇവര്‍ തമ്മില്‍ മിക്കപ്പോഴും പാര്‍ക്കില്‍ കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മൂന്നുമക്കളുടെ അമ്മയായ യുവതിയുടെ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് അര്‍ദ്ധനഗ്‌നമായ നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ടായിരുന്നു. യുവതി മാനഭംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച വൈകിട്ട് പാര്‍ക്കില്‍ വച്ചുകണ്ട ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ പിന്നാലെ കൂടിയ രാംസേത് മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കൊടുംകുറ്റവാളിയെ പോലെയാണ് രാംസേത് പെരുമാറിയതെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമായിരുന്നു കൊല്ലപ്പെട്ട യുവതി. സെക്യുരിറ്റി ഗാര്‍ഡ് ആയിരുന്ന ഇവരുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് അവശനിലയിലാണ്. രണ്ടുമാസം മുന്‍പാണ് യുവതി ഫാക്ടറിയില്‍ ജോലിക്ക് പോയി തുടങ്ങിയത്. ഇവര്‍ക്ക് ഒമ്പതിനും പതിനഞ്ചിനും മധ്യേപ്രായമുള്ള മൂന്ന് പെണ്‍മക്കളുണ്ട്. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയ യുവതി സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ഭര്‍ത്താവും മക്കളും കൂടി ഫാക്ടറിയില്‍ അന്വേഷിച്ചെത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























