ജമ്മുകാശ്മീരിലെ ഷോപിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. തീവ്രവാദസംഘടനകളായ ഹിസ്ബുല്‍ മുജാഹദീന്‍, ലശ്കര്‍ഇത്വയ്ബ എന്നിവയുടെ കമാന്‍ഡര്‍മാര്‍ പിടിയിലായെന്നാണ് സൂചന. സുഗന്‍ എരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്.സൈന്യത്തിനൊപ്പം പൊലീസും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് വന്‍ സൈന്യം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്
https://www.facebook.com/Malayalivartha
























