പ്രവാസി വോട്ട്: ഉടന്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി

പ്രവാസി വോട്ടവകാശം സംബന്ധിച്ച് എട്ട് ആഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കൂടുതല്‍ സമയം ചോദിച്ച് സര്‍ക്കാര്‍ ഇക്കാര്യം അന്തമായി നീട്ടിക്കൊണ്ട് പോവുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് കോടതി സമയപരിധി നിശ്ചയിച്ചത്.
പ്രവാസി വോട്ടവകാശം എന്നത് സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമ്മതമാണെന്നും സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു.
ഏതു രീതിയിലുള്ള വോട്ടിംഗ് അനുവദിക്കണമെന്നതു സംബന്ധിച്ചാണ് ഇനി സര്‍ക്കാര്‍ തീരുമാനിക്കേണ്ടത്. മറ്റു വകുപ്പുകളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























