രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി അഡ്മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു

രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി അഡ്മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു. അഡ്മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലാണു കരംഭീര്‍ സിംഗ് ചുമതലയേറ്റത്. ഈസ്‌റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്നു കരംഭീര്‍ സിംഗ്. 1980ലാണ് ഇന്ത്യന്‍ നാവിക സേനയില്‍ കരംഭീര്‍ സിംഗ് ചേരുന്നത്.വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മയെ മറികടന്നാണു കരംഭീര്‍ സിംഗ് നാവികസേനയുടെ തലപ്പത്തെത്തിയിരിക്കുന്നത്.
സീനിയോറിറ്റി മറികടന്നാണ് കരംഭീറിന്റെ നിയമനമെന്ന് കാട്ടി വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ ആംഡ് ഫോഴ്‌സ് െ്രെടബ്യൂണലിന്(എഎഫ്ടി) പരാതി നല്‍കിയിരുന്നു. എന്നാല്‍ കരംഭീര്‍ സിംഗിനെ ചുമതലയേല്‍ക്കാന്‍ െ്രെടബ്യൂണല്‍ അനുവദിക്കുകയായിരുന്നു. നാവിക സേനയില്‍ നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷമാണ് സുനില്‍ ലാംബ വിരമിച്ചത്.
https://www.facebook.com/Malayalivartha
























