അന്ന് വേണ്ടെന്ന് വച്ച് തള്ളിയതാ... വിദേശകാര്യത്തില്‍ മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ എസ് ജയശങ്കര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കളി മാറി; ഇനി കാത്തിരിക്കുന്നത് സുഷമ സ്വരാജിനെ വെല്ലുന്ന വിദേശനയം

മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും പ്രധാനമായി ചൂണ്ടി കാണിക്കപ്പെടുന്നത് മുന്‍ വിദേശകാര്യ നയതന്ത്രജ്ഞന്‍ കേന്ദ്രമന്ത്രിയാകുന്നുവെന്നുള്ളതാണ്. മുതിര്‍ന്ന ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന ജയശങ്കര്‍ 2015 ജനുവരി മുതല്‍ 2018 ജനുവരി വരെ ഏറ്റവും ഉന്നത ഐഎഎസ് പദവിയായ വിദേശകാര്യ സെക്രട്ടറിയായിരുന്നു.
2018ല്‍ വിരമിച്ച ശേഷം മോദി ക്ഷണിച്ചെങ്കിലും അത് സ്വീകരിക്കാതെ ടാറ്റാ ഗ്രൂപ്പിന്റെ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റ് ആകുകയായിരുന്നു. സുഷമ സ്വരാജ് പോയതോടെ മോദി ജയശങ്കറിനെ തിരികെ കൊണ്ടു വന്നു.
ഇന്ത്യയുഎസ് സൈനീകേതര ആണവ കരാര്‍ ചര്‍ച്ചകളില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ് എസ് ജയശങ്കര്‍. 1977 ലാണ് അദ്ദേഹം ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ജോയിന്റ് ചെയ്യുന്നത്. 20142015 കാലയളവില്‍ അദ്ദേഹം യുഎസിലെ ഇന്ത്യന്‍ അംബാസിഡറായി സേവന മനുഷ്ടിച്ചു. 2009 2013 കാലയളവില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായും പ്രവര്‍ത്തിച്ചു. മോദിയുടെ 2014ലെ യുഎസ് സന്ദര്‍ശനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഇന്ത്യ യുഎസ് ആണവകരാര്‍ വിഷയത്തില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഗ്ലോബര്‍ അഫയേര്‍സ് വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു. 2019ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.
മൂന്ന് വര്‍ഷം വിദേശകാര്യ സെക്രട്ടറിയായാണ് രാജ്യത്തെ ഏറ്റവും വലിയ നയതന്ത്രജ്ഞനായ എസ് ജയശങ്കര്‍ വിരമിച്ചത്. 2015 ജനുവരി 29ന് സുജാത സിങിന്റെ കാലാവധികക്കു ശേഷമാണ് അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.
നാല് ദശാബ്ദത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എസ് ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയത്തിന്റെ ശില്പികൂടിയാണിദ്ദേഹം. ഇന്ത്യയിലെ വിദേശ നയത്തിന്റെ മുഖമായി സുഷമ സ്വരാജ് മാറിയപ്പോള്‍ ലോകം മുഴുവന്‍ മോദിക്കുള്ള പ്രചരണ മുഖമായത് ജയശങ്കര്‍ ആയിരുന്നു.
വിദേശകാര്യ സെക്രട്ടറിയായി പെട്ടെന്നുള്ള നിയമത്തിന് തൊട്ടു മുന്നേ യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു. 2014 സെപ്തംബറിലെ മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ കീ റോളായി പ്രവര്‍ത്തിച്ചത് ജയശങ്കര്‍ ആയിരുന്നു. 2007 മുതല്‍ 2009 മുതല്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായും ഇദ്ദേഹം പ്രവര്‍ത്തിച്ചു.
നാല്‍പ്പത് വര്‍ഷത്തെ നയതന്ത്ര ജീവിതത്തില്‍ സിംഗപൂര്‍ ഹൈകമ്മീഷണറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ദില്ലിയില്‍ ജനിച്ച ജയശങ്കറിന്റെ സ്‌കള്‍ കാലഘട്ടം എയര്‍ഫോര്‍സ് സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു. ദില്ലി സെന്റ് പീറ്റേര്‍സ് കോളേജില്‍ ബിരുദം എടുത്തു. എംഎക്ക് ശേഷം ജെഎന്‍യുവില്‍ നിന്ന് ആണവ നയതന്ത്രത്തില്‍ എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി.
അത്യന്തം ദുഷ്‌കരമായ വിദേശ കാര്യത്തില്‍ അങ്ങനെ എസ് ജയ്ശങ്കറിനെ കേന്ദ്രമന്ത്രിയാക്കി ഭദ്രമാക്കിയിരിക്കുകയാണ് മോദി.
"
https://www.facebook.com/Malayalivartha
























