മോദി മന്ത്രിസഭയിലെ ആ ചെറുപ്പകാരി; ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ സ്മൃതി ഇറാനിയെ തേടി മറ്റൊരു നേട്ടം കൂടി

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ സ്മൃതി ഇറാനിയെ തേടി മറ്റൊരു നേട്ടം കൂടി. രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് നാല്‍പ്പത്തിമൂന്നുകാരിയായ സ്മൃതി ഇറാനി.
ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 62 ആയിരുന്നെങ്കില്‍ ഇത്തവണ ശരാശരി പ്രായം 60 ആണ്. സ്മൃതി ഇറാനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്‍റ് അരുനാഗ് ഠാക്കൂറാണ്.
മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാല്യനും 46 വയസാണ് പ്രായം. 47 വയസുമായി കിരണ്‍ റിജ്ജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍പ്പെടുന്നു. ആദ്യമായി മന്ത്രിപദത്തിലെത്തിയ രാമേശ്വര്‍ തെലിക്കും ദേബശ്രീ ചൗധരിക്കും 48 വയസുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വാനാണ് പ്രായത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 73 വയസാണ് അദ്ദേഹത്തിന്‍റെ പ്രായം. 71 വയസുമായി തവര്‍ചന്ദ് ഗെലോട്ടും സന്തോഷ് കുമാര്‍ ഗാംഗ്വാറും പിന്നാലെയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.
മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഇവർ;
നരേന്ദ്രമോദി (പ്രധാനമന്ത്രി)
രാജ്‍നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
പി വി സദാനന്ദഗൗഡ
നിർമ്മല സീതാരാമൻ
രാം വിലാസ് പസ്വാൻ
നരേന്ദ്ര സിംഗ് തോമർ
രവിശങ്കർ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
തവർ ചന്ദ് ഗെലോട്ട്
എസ് ജയശങ്കർ
രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
അർജുൻ മുണ്ട
സ്മൃതി ഇറാനി
ഹര്‍ഷവര്‍ദ്ധൻ
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്‍
പ്രഹ്ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
സന്തോഷ് കുമാർ ഗാംഗ്‍വർ
റാവു ഇന്ദർജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താർ അബ്ബാസ് നഖ്‍വി
പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരൺ റിജ്ജു
പ്രഹ്ളാദ് സിംഗ് പട്ടേൽ
രാജ് കുമാർ സിംഗ്
ഹർദീപ് സിംഗ് പുരി
മൻസുഖ് എൽ മാണ്ഡവ്യ
ഫഗ്ഗൻസിംഗ് കുലസ്‍തെ
അശ്വിനി കുമാർ ചൗബെ
അർജുൻ റാം മേഘ്‍വാൾ
വി കെ സിംഗ്
കൃഷൻ പാൽ ഗുർജർ
ദാൻവെ റാവു സാഹെബ് ദാദാറാവു
ജി കിഷൻ റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ് അഠാവ്‍ലെ
നിരഞ്ജൻ ജ്യോതി
ബബുൽ സുപ്രിയോ
സഞ്ജീവ് കുമാർ ബല്യാൻ
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂർ
അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
നിത്യാനന്ദ് റായി
രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
വി മുരളീധരൻ
രേണുക സിംഗ്
സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
https://www.facebook.com/Malayalivartha
























