എം നയിക്കുന്ന ഭാരത പദയാത്രയ്ക്ക് ഇന്ന് കന്യാകുമാരിയില്‍ തുടക്കം

സമാധാനവും സൗഹാര്‍ദ്ദവും ലക്ഷ്യമാക്കി മതേതര ആത്മീയ നേതാവ് ശ്രീ എം നയിക്കുന്ന ഭാരത പദയാത്ര ഇന്ന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കന്യാകുമാരിയിലെ സീറോപോയിന്റില്‍ കരണ്‍ സിംഗ് എംപി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.
ചടങ്ങില്‍ കേന്ദ്രമന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കും. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് വൈകീട്ട് മൂന്നിനാണ് പദയാത്രയുടെ ഉദ്ഘാടനം. കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പ്രമുഖര്‍ പദയാത്രയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.
സമാധാനത്തിന് മൈത്രിക്കും ആഹ്വാനം ചെയ്യുന്നതാണ് പ്രത്യാശയുടെ പദയാത്ര എന്ന് പേരിട്ടിരികുന്ന ശ്രീ എം ന്റെ പദയാത്ര. 11 സംസ്ഥാനങ്ങളിലൂടെ 6500 കിലോ മീറ്റര്‍ നടന്ന് 16 മാസം കൊണ്ട് ജമ്മുകാശ്മീരിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ദിവസവും 15 മുതല്‍ 20 കിലോമീറ്റര്‍ പിന്നിടുന്ന പദയാത്ര വൈകുന്നേരത്തോടെ വഴി മധ്യേയുള്ള മൂന്‍ കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ തങ്ങും. അതാതിടങ്ങിലെ ജനങ്ങളുമൊത്ത് വൈകുന്നേരം ചെലവഴിക്കും.
സംവാദങ്ങളും പ്രാര്‍ത്ഥനകളും ഒന്നിച്ചുള്ള ഭക്ഷണവും അവരുടെ വീടുകളില്‍ രാത്രി വിശ്രമവും ഉള്‍പ്പെട്ടതാകും അത്. എല്ലാ മനുഷ്യര്‍ക്കും തന്റെ പദയാത്രയില്‍ പങ്കെടുക്കാമെന്ന് ശ്രീ എം പറഞ്ഞു. ഫ്‌ലാഗ് ഓഫ് ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്നത്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























