നിരന്തരമായ പീഡനം സഹിക്കാനാകാതെ നേവി ഉദ്യോഗസ്ഥനെ ഭാര്യ കൊലപ്പെടുത്തി

നിരന്തരമായ പീഡനം സഹിക്കാനാകാതെ നേവി ഉദ്യോഗസ്ഥനെ ഭാര്യ കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ ഐഎന്‍എസ് ഹന്‍സയിലെ എയര്‍ക്രാഫ്റ്റ് ഹാന്‍ഡ്ലറായ കൌശലേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൌശലേന്ദ്രയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അന്നേദിവസം മദ്യപിച്ചെത്തിയ കൌശേലന്ദ്ര ഭാര്യയെ മര്‍ദ്ദിച്ചു. ഇതോടെ യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വീട്ടില്‍ എത്തുകയും ഇവരെ സമാധാനിപ്പിച്ച ശേഷം മടങ്ങുകയും ചെയ്തു. എന്നാല്‍ മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്ന കൌശലേന്ദ്രയുടെ തലയില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൌശലേന്ദ്രയുടെ തലയ്ക്ക് ആഴത്തില്‍ 12-14 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ച് എത്തുന്ന കൌശലേന്ദ്ര സിങ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പൊലീസില്‍ മൊഴി നല്‍കി.
https://www.facebook.com/Malayalivartha
























