മമത ബാനര്‍ജിക്ക് പത്തുലക്ഷം 'ജയ്ശ്രീറാം' പോസ്റ്റ് കാര്‍ഡുകള്‍; ബംഗാളിൽ പുത്തന്‍ പ്രതിഷേധ തന്ത്രവുമായി ബി.ജെ.പി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പുത്തന്‍ പ്രതിഷേധ തന്ത്രവുമായി ബി.ജെ.പി. ജയ്ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമത ബാനര്‍ജിക്ക് അയച്ചാണ് ബി.ജെ.പിയുടെ പ്രതിഷേധം.ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ പോസ്റ്റുകാര്‍ഡുകള്‍ അയച്ചുതുടങ്ങി.കാര്‍ഡുകള്‍ അയയ്ക്കുന്ന പത്തുലക്ഷം പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് കാര്‍ഡുകള്‍ അയയ്ക്കുന്നത്.
ജയ്ശ്രീറാം വിളികളുമായി എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ മമത ബാനര്‍ജി പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്നാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയ്ശ്രീറാം വിളികളുമായാണ് മമത എത്തുന്ന സ്ഥലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വരവേല്‍ക്കുന്നത്. കാര്‍ഡുകള്‍ അയയ്ക്കുന്ന പത്തുലക്ഷം പേരെയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് അര്‍ജുന്‍ സിംഗ് ആവശ്യപ്പെട്ടു.അതേസമയം ബി.ജെ.പി മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും പുറത്തു നിന്നെത്തിയ ബി.ജെ.പിക്കാരാണ് സംഘര്‍ഷമുണ്ടാക്കുന്നതെന്നും മമത വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























