ഉത്തര്‍ പ്രദേശിലെ ഭഗ്പതില്‍ രണ്ട് ജവാന്‍മാര്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം

ഉത്തര്‍ പ്രദേശിലെ ഭഗ്പതില്‍ രണ്ട് ജവാന്‍മാര്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. ഹോട്ടല്‍ ജീവനക്കാരുമായുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ജവാന്‍മാരുടെ പരാതിയില്‍ ഹോട്ടലിലെ ആറ് ജീവനക്കാര്‍ അറസ്റ്റിലായി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സാധാരണ വസ്ത്രം ധരിച്ച രണ്ടു പേരെ ഒരു ഡസനോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഹോട്ടലിലെ തര്‍ക്കം തെരുവിലെത്തുകയും കൂടുതല്‍ ആളുകളെത്തി ജവാന്‍മാരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇരുവരും ചെറുത്തുനിന്നെങ്കിലും കൂടുതല്‍ പേരെത്തി വടി കൊണ്ടടക്കം അടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ അമിത് എന്ന ജവാന്‍ ഭഗ്പതിലെ സമീപ ഗ്രാമവാസിയാണ്.
https://www.facebook.com/Malayalivartha


























