കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സന്ദര്‍ശനം നടത്തും

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ സന്ദര്‍ശനം നടത്തും. ഇവിടെയെത്തുന്ന മന്ത്രി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശ്രീനഗറിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന മന്ത്രി ഇന്ത്യയുടെ പ്രത്യാക്രമണ നയങ്ങള്‍ സംബന്ധിച്ചും സൈനികരോട് വിശദീകരിക്കും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശ്രീനഗറിലെത്തുന്നതിനു മുന്നെ അദ്ദേഹം സിയാച്ചിനിലും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.
പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ഡല്‍ഹിക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നത്. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്, ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിക്കും
"
https://www.facebook.com/Malayalivartha


























