സമൂഹത്തിലെ ഉന്നതനെ പോലീസ് സംശയിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ സെക്സ് റാക്കറ്റ് നടത്തി വന്ന മുന്‍ ഡോക്ടര്‍ പിടിയില്‍

ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്ത 74-കാരനായ ഡോക്ടര്‍, ഒരു മോഡല്‍ ഉള്‍പ്പെടെ രണ്ട് യുവതികളെ വ്യഭിചാരത്തിന് നിര്‍ബന്ധിച്ച കുറ്റത്തിന് പോലീസ് പിടിയിലായി. യുവതികളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോക്ടര്‍ പിടിയിലാകുന്നത്.
കൊറിഗൗണ്‍ പാര്‍ക്കിലെ സ്റ്റാര്‍ ഹോട്ടലില്‍, പൂനെ ക്രൈംബ്രാഞ്ചിന്റെ സോഷ്യല്‍ സെക്യൂരിറ്റി സെല്‍ നടത്തിയ ഓപ്പറേഷനിലാണ് ഡോക്ടര്‍ പിടിയിലായത്. മുംബൈയില്‍ നിന്നുള്ള ഒരു ഏജന്റിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്തു. രക്ഷപ്പെടുത്തിയ യുവതികള്‍ക്ക് 24-ഉം 25-ഉം പ്രായമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. 25-കാരി പലപ്പോഴും മോഡലായി ജോലി ചെയ്തിട്ടുള്ളതാണ്. ഇരുവരും നിലവില്‍ മുംബൈയിലാണ് താമസം.
ഡല്‍ഹിയിലെ പ്രശസ്ത ആശുപത്രിയില്‍ നിന്നും റിട്ടയറായ ഡോക്ടര്‍ താനെയില്‍ താമസമാക്കുകയായിരുന്നു. സെക്സ് റാക്കറ്റ് നടത്താന്‍ സഹായിച്ചാല്‍ പണം നല്‍കാമെന്ന് മുംബൈക്കാരിയായ ഒരു സ്ത്രീ ഡോക്ടറെ അറിയിക്കുകയും, ഈ ഓഫര്‍ ഡോക്ടര്‍ സ്വീകരിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. സമൂഹത്തില്‍ ഉയര്‍ന്ന ആളായതിനാല്‍ ഡോക്ടര്‍ ഒരിക്കലും സംശയിക്കപ്പെടില്ലെന്നും പിടിക്കപ്പെടില്ലെന്നുമായിരുന്നു സ്ത്രീ കരുതിയിരുന്നത്.
ഇതോടെ സ്ത്രീയുമായി ചേര്‍ന്ന് സെക്സ് റാക്കറ്റ് നടത്താന്‍ ഡോക്ടര്‍ സമ്മതിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് യുവതികളെ പലയിടങ്ങളിലും പലര്‍ക്കും കാഴ്ചവെച്ചു. ആവശ്യക്കാര്‍ക്കായി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഡോക്ടര്‍ മുറി എടുത്തിരുന്നത്. ലക്ഷങ്ങളാണ് ഓരോ ഇടപാടിനും ഡോക്ടറും സ്ത്രീയും ഈടാക്കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























