ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എ എന്‍ 32- മിലിറ്ററി വിമാനം ചൈന അതിര്‍ത്തിയില്‍ വെച്ച് കാണാതായി

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ എ എന്‍ 32- മിലിറ്ററി വിമാനം അപകടത്തിൽ പെട്ടതായി സംശയം. 13 യാത്രക്കാരും ക്രൂ അംഗങ്ങളും ഉൾപ്പടെ വിമാനം കാണാതായതായി എന്നാണു റിപ്പോർട്ട് .ചൈന അതിര്‍ത്തിയില്‍ വെച്ചാണ് വിമാനം കാണാതായിരുന്നത്.
ഒരു മണി വരെ വിമാനത്തിന്റെ വ്യോമയാന വിഭാഗമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നതായി അധികൃതര്‍ പറഞ്ഞു
വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു. പൊതുവെ അപകട സാധ്യത തീരെ കുറഞ്ഞ വിമാനമാണിത്
എവിടെയും കുറഞ്ഞ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഏതു കാലാവസ്ഥയിലും ഇറങ്ങാൻ കഴിയുമെന്നതാണ് എഎൻ–32 ന്റെ ഏറ്റവും വലിയ ഗുണം. മഞ്ഞുമലകളിൽ വരെ ഇറങ്ങാൻ എഎൻ–32 കഴിയും. പ്രളയം, ഭൂകമ്പം തുടങ്ങി മിക്ക പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ എഎൻ–32 ആണ് ഉപയോഗിക്കാറുള്ളത്
നാലു ക്രൂ അംഗങ്ങളുള്ള എഎൻ 32 വിൽ 42 മുതൽ 50 പേരെ വരെ വഹിച്ചു കൊണ്ടുപോകാനാകും. 23.78 മീറ്റർ നീളമുള്ള വിമാനത്തിന്റെ ചിറകിന്റെ നീളം 29.20 മീറ്ററാണ്. ആറര ടൺ വരെ ഭാരം കൊണ്ടുപോകാൻ ശേഷിയുണ്ട്. മണിക്കൂറിൽ 530 കിലോമീറ്റർ പരമാവധി വേഗത്തിൽ സഞ്ചരിക്കുന്ന എഎൻ–32 ടേക്ക് ഓഫ് ചെയ്താല്‍ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കും. 31,165 അടി ഉയരത്തിൽ വരെയും പറക്കും.
ചൈനീസ് അതിർത്തിയിൽ നിന്നും ഏതാണ്ട് 60 കിലോമീറ്റർ മാത്രം അകലെയുള്ള സിക്കിമിലെ പക്യോങ് വിമാനത്താവളത്തിൽ വ്യോമസേനയുടെ എഎൻ–32 വിമാനം ആദ്യമായി പറന്നിറങ്ങിയത് ജനുവരി എട്ടിനായിരുന്നു. ....
https://www.facebook.com/Malayalivartha


























