"സ്ത്രീകള്‍ക്കായി സൗജന്യ യാത്രാ സൗകര്യം"; അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനം പൊള്ളയാണെന്ന് ബിജെപി എംപി മനോജ് തിവാരി

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനം പൊള്ളയാണെന്ന ആരോപണവുമായി ബിജെപി. തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാല്‍ കെജ്‌രിവാള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.
മെട്രൊ ട്രെയ്നിലും, ഡിടിസി- ക്ലസ്റ്റര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും പദ്ധതി മൂന്നു മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 1,200 കോടി രൂപയുടെ ബാധ്യത ഡല്‍ഹി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് കെജ്‌രിവാളിന്റെ ശ്രമമെന്നും മനോജ് തിവാരി ആരോപിച്ചു.
https://www.facebook.com/Malayalivartha


























