അരുണാചല്‍പ്രദേശിൽ നിന്നും കാണാതായ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന 13 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

അരുണാചല്‍പ്രദേശിലെ ജോഡട്ടില് നിന്നും പുറപ്പെട്ട് കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ പായും എന്ന ഗ്രാമത്തിന് സമീപത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 13 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അരുണാചല്‍ പ്രദേശില്‍ വെച്ചാണ് ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 സഞ്ചാര വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. അസമിലെ ജോര്‍ഹത്തില്‍ നിന്ന് ഉച്ചയ്ക്ക് 12:25 ഓടെ പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്.
'ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതല കേന്ദ്രവും വിമാനവും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടത്.' എന്നാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് അറിയിച്ചത്. വിമാനത്തില്‍ എട്ടു ക്രൂ അംഗങ്ങളെ കൂടാതെ അഞ്ചു യാത്രക്കാരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























