പനി വന്നതിന് പിന്നാലെ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കളെത്തിയത് മന്ത്രവാദിയുടെ അടുത്ത്; രോഗശാന്തിക്കായി കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് പഴുപ്പിച്ച് വച്ച് ദിവ്യ സിദ്ധന്റെ കൊടും ക്രൂരത; ഒടുവിൽ പൊലിയേണ്ടി വന്നത് പിഞ്ചു കുഞ്ഞിന്റെ വിലപ്പെട്ട ജീവൻ

പിഞ്ചുകുഞ്ഞിന്റെ അസുഖം മന്ത്രവാദത്തിലൂടെ മാറ്റാൻ നോക്കിയ ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടമായി. ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നാണ് ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്.
ഒരു വയസ് മാത്രമുള്ള ആണ്‍കുഞ്ഞിന് പനി വന്നതിന് പിന്നാലെ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ അടുത്തുള്ള ഒരു മന്ത്രവാദിയെ കാണാന്‍ പോവുകയായിരുന്നു. ഇയാള്‍ രോഗശാന്തിക്കായി കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് പഴുപ്പിച്ച് വച്ചു.
എന്നാൽ പൊള്ളലിലുണ്ടായ മുറിവിലെ അണുബാധയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്. അവശനിലയില്‍ പിന്നീട് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് ഡോക്ടര്‍മാരാണ് ആദ്യമറിഞ്ഞത്.
കുഞ്ഞിന് ന്യുമോണിയ ആയിരുന്നുവെന്നും, സമയത്തിന് ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തിന് കാരണക്കാരായ മന്ത്രിവാദിക്കും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഉടന്‍ നിയമനടപടിയുണ്ടായേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























