മഹാത്മ ഗാന്ധിയെക്കുറിച്ച് വിവാദ ട്വിറ്റര്‍ കുറിപ്പെഴുതിയ മഹാരാഷ്ട്ര ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

മഹാത്മ ഗാന്ധിയെക്കുറിച്ച് വിവാദ ട്വിറ്റര്‍ കുറിപ്പെഴുതിയ മഹാരാഷ്ട്ര ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ഡെപ്യൂട്ടി കമ്മീഷണര്‍ നിധി ചൗധരിയെയാണ് സ്ഥലംമാറ്റിയത്. വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍സ് വകുപ്പിലാണു പുതിയ നിയമനം. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിധിയോടു വിശദീകരണവും തേടിയിട്ടുണ്ട്.
ലോകം മുഴുവനുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയും ഇന്ത്യന്‍ കറന്‍സിയിലെ ചിത്രവും നീക്കം ചെയ്യണമെന്നായിരുന്നു നിധിയുടെ ട്വീറ്റ്. സ്ഥാപനങ്ങള്‍ക്കും റോഡിനും ഗാന്ധിജിയുടെ പേര് നല്കിയതും നീക്കം ചെയ്യണമെന്ന് പറഞ്ഞ അവര്‍ ഗാന്ധിജിയുടെ കൊലപാതകി നാഥുറാം ഗോഡ്സേക്കു നന്ദിയും പറഞ്ഞു.
എന്ത് അപൂര്‍വമായ 150-ാം ജന്മവാര്‍ഷികാഘോഷമാണ് ഈ വര്‍ഷം നടക്കുന്നത്. ഈ പ്രധാന അവസരത്തില്‍, ലോകം മുഴുവനുള്ള അദ്ദേഹത്തിന്റെ പ്രതിമയും കറന്‍സിയിലെ അദ്ദേഹത്തിന്റെ മുഖചിത്രവും സ്ഥാപനങ്ങള്‍ക്കും റോഡുകള്‍ക്കും അദ്ദേഹത്തിന്റെ പേരു നല്കിയതും നീക്കണം. അതാണ് നമുക്കു നല്കാന് കഴിയുന്ന യഥാര്‍ഥ ആദരം. 30.01.1948-ന് ഗോഡ്സേക്ക് നന്ദി- ഇതായിരുന്നു ട്വീറ്റ്. മഹാത്മാഗാന്ധിയുടെ മൃതദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി മേയ് 17 നാണ് നിധി ചൗധരി വിവാദ ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ ഗാന്ധിജിയെ അപമാനിച്ച് ഗോഡ്സെയെ പുകഴ്ത്തിയ ഐഎഎസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തന്റെ പ്രിയ പുസ്തകം ഗാന്ധിജിയുടെ ആത്മകഥയായ ന്ധഎന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ആണെന്നും നിധി ചൗധരി പറഞ്ഞു.
https://www.facebook.com/Malayalivartha


























