ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി

ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. പുതിയ കരടില്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യത്തിനനുസരിച്ച് ഭാഷ മാറാന്‍ സാധിക്കും. കരടുരേഖ മാത്രമാണു പുറത്തിറക്കിയതെന്ന വിശദീകരണം കൊണ്ടും തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധം തണുക്കുന്നില്ലെന്നു മനസ്സിലാക്കിയാണു പിന്മാറ്റം.
ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നായിരുന്നു പഴയ കരടിലെ നിര്‍ദേശം. ഇതിനെതിരെയായിരുന്നു പ്രതിഷേധം. ഇഷ്ടമുള്ള ഭാഷ പഠിക്കാനുള്ള സ്വാതന്ത്ര്യം കണക്കിലെടുത്താണു മാറ്റമെന്നു കരടുനയത്തില്‍ പറയുന്നു. പഠിക്കുന്ന ഒന്നോ, മൂന്നു ഭാഷകളുമോ മാറിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതാണു പുതിയ നിര്‍ദേശം.
"
https://www.facebook.com/Malayalivartha


























