ഒരാഴ്‍ച്ച കഴിഞ്ഞ് പനി മാറാതെ വന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ മുറി വൈദ്യന്റെ അടുത്തെത്തിച്ചു... രോഗം മാറാൻ ചികിത്സ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിക്കുക... ഒടുക്കം പൊള്ളലില്‍ നിന്നുണ്ടായ അണുബാധ കാരണം ഒരു വയസ്സുകാരന് ദാരുണാന്ത്യം

പനി പത്ത് ദിവസം കഴിഞ്ഞിട്ടും മാറാതെ വന്നതോടെയാണ് മാതാപിതാക്കള്‍ കുട്ടിയെ മുറി വൈദ്യന്റെ അടുത്തെത്തിക്കുന്നത്. ഇയാള്‍ ഇരുമ്ബ് ദണ്ഡ് ചൂടാക്കി കുട്ടിയുടെ കൈയ്യില്‍ പൊള്ളിച്ചു. ന്യുമോണിയ ബാധിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതി ഇതോടെ വഷളായി. പിന്നീട് സമീപത്തുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും അഹമ്മദാബാദിലെ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചു. ഇവിടെ വെച്ച് കുഞ്ഞ് മരിച്ചു. പൊള്ളലില്‍ നിന്നുണ്ടായ അണുബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പനി മാറാനായി ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച് ഒരു വയസുകാരനെ പൊള്ളിച്ചു. ഒടുവില്‍ അണുബാധയേറ്റ് കുട്ടി മരിച്ചു. ഗുജറാത്തിലെ ബനസ്‌കന്ദയിലെ വാവ് തെഹ്‌സിലാണ് ദാരുണ സംഭവം ഉണ്ടായത്. വിപുല്‍ എന്ന ഒരു വയസുകാരനാണ് മരിച്ചത്.
https://www.facebook.com/Malayalivartha


























