വിവാഹം കഴിച്ചയാളെ പ്രണയിച്ചു ; സഹോദരിയെ ആസിഡൊഴിച്ച് വധിക്കാൻ ശ്രമം നടത്തി സഹോദരന്മാർ ; ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ

നോയ്ഡയിലാണ് നാടിനെ നടുക്കിയെ സംഭവം അരങ്ങേറുന്നത് . സല്‍മ(22) എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത് . പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായത് സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എതിർക്കുകയും തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ യുവതി പിന്മാറാൻ നിരസിച്ചതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ബുലന്ദ്സര്‍ സ്വദേശികളാണ് ഇവര്‍. സംഭവത്തിൽ ഇവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം ഒരുമാസമെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടി വരും. അതേസമയം , യുവതിയെ പരിചരിക്കാന്‍ ബന്ധുക്കള്‍ വിസ്സമ്മതിച്ചു. വനിതാ കോണ്‍സ്റ്റബിളാണ് യുവതിയുടെ പരിചരണത്തിനായി ആശുപത്രിയില്‍ കഴിയുന്നത്.
കൊലപാതകം ആസൂത്രണം ചെയ്തത് ഇങ്ങനെ :-
മെയ് അഞ്ചിന് സല്‍മയും സഹോദരങ്ങളും ബന്ധുവിന്‍റെ വീട്ടിലേക്ക് പോയി സല്‍മയെ തിരിച്ച് വീട്ടിലേക്ക് സ്കൂട്ടറില്‍ കൊണ്ടുവിടാമെന്ന് ഇര്‍ഫാനും റിസ്വാനും അറിയിച്ചു . യാത്രക്കിടെ ദാദ്രിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവര്‍ യുവതിയെ കഴുത്ത് ഞെരിക്കുകയും ആസിഡ് മുഖത്തൊഴിക്കുകയും ചെയ്തു. യുവതി മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്ന് പേരും ഒളിവിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സല്‍മ(22) നോയ്ഡ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൂന്ന് സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എന്നിവരാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. രണ്ട് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഒരാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























