അയ്യോ! നമ്മുടെ കുഞ്ഞിന് ചലനമില്ല... കൊല നടത്തിയ ശേഷം ഭർത്താവിനെ വിളിച്ച് പറഞ്ഞെങ്കിലും പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 26കാരിയായ അമ്മയാണെന്ന് തെളിഞ്ഞു; പിന്നാലെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

കൊല നടത്തിയതിന് ശേഷം അനൂജ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കുഞ്ഞിന് ചലനമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം മൂന്നാം തവണയും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മഹാരാഷ്ട്രയില്‍ പത്ത് ദിവസം പ്രായമുള്ളു പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ് 31നാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ നാസി സ്വദേശിനി 26കാരിയായ അനൂജ കാലെയെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























