മോദിയുടെ വിദേശയാത്ര; പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും മോദിയെ അവരുടെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപിലേക്കാണ് മോദി ആദ്യം പോകുക. രണ്ടാംതവണ പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
എട്ടാം തിയ്യതി മാലദ്വീപിലേക്ക് പോകും. ഒമ്പതിനാണ് ശ്രീലങ്കയിലെത്തുക. മാലദ്വീപില്‍ പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സ്വാലിഹുമായി മോദി ചര്‍ച്ച നടത്തും. അയല്‍രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുക എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായിട്ടാണ് മോദിയുടെ സന്ദര്‍ശനം. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മോദി മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു. സ്വാലിഹ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയെ ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 45 ദിവസത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അബ്ദുല്ല യമീനെ പരാജയപ്പെടുത്തിയാണ് മുഹമ്മദ് സ്വാലിഹ് പ്രസിഡന്റായത്.
https://www.facebook.com/Malayalivartha


























