ആരോഗ്യമേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്ന് ഇരട്ടി; അധികാരത്തിലേറിയ ശേഷം പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം മാറ്റങ്ങൾ നിരവധി. ആരോഗ്യമേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്ന് ഇരട്ടിയായി വര്‍ധിപ്പിച്ചു. നിലവില്‍ 3000 രൂപയാണ് അവരുടെ ശമ്പളം. ഇത് 10000 രൂപയാക്കി വര്‍ധിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ജഗന്‍ ഉറപ്പ് നല്‍കിയിരുന്നു. അധികാരത്തിലേറിയ ശേഷം പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി വരികയാണ് ജഗന്‍ മോഹന്‍ റെഡ്ഡി....
108 ആംബുലന്‍സ് പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ജഗന്‍ പറഞ്ഞു. ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. പിന്നീട് വന്ന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.
സര്‍ക്കാര്‍ അനുമതിയില്ലാതെ സിബിഐ പരിശോധനകൾ നടത്തരുതെന്ന ഉത്തരവ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി റദ്ദാക്കി. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇറക്കിയ ഉത്തരവാണ് ജഗൻ മോഹൻ റെഡ്ഡി റദ്ദാക്കിയത്.
സര്‍ക്കാരിൻ്റെ അധികാര പരിധിക്കുള്ളിൽ നടക്കുന്ന കേസുകളിൽ സിബിഐയ്ക്ക് ഇടപെടാനാകില്ല. സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോക്ക് മാത്രമേ റെയ്ഡുകൾ നടത്താനാകൂ എന്നാതിയിരുന്നു വിവാദ ഉത്തരവ്. സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 175 അസംബ്ലി സീറ്റുകളില്‍ 151 സീറ്റുകള്‍ നേടിയാണ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ മന്ത്രിസഭ അധികാരത്തിലേറിയത്.
https://www.facebook.com/Malayalivartha


























