കാമുകിയുടെ വീട്ടുപടിക്കല്‍ ഉപവാസം കിടന്ന് അവളെ സ്വന്തമാക്കിയ വ്യത്യസ്തനായൊരു കാമുകന്‍...!

പ്രണയിച്ച പെണ്ണിനെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കാതെ പ്രാണന്‍ പോകും വരെ പോരാടാന്‍ തയ്യാറാകുന്ന കാമുകന്മാരുണ്ട്. ആ ശ്രേണിയില്‍പ്പെട്ടൊരു കാമുകന്റെ കഥയാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തു വരുന്നത്.
കാമുകിയുടെ വീട്ടു പടിക്കല്‍ ഉപവാസവും ധര്‍ണ്ണയും നടത്തി ഒടുവില്‍ അവളെ സ്വന്തമാക്കുകയായിരുന്നു.
അനന്തബര്‍മ്മന്‍ എന്ന യുവാവും ലിപിക എന്ന യുവതിയും തമ്മില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ലിപിക ഇയാളില്‍ നിന്നും അകന്നു. വിളിച്ചാല്‍ ഫോണെടുക്കില്ല.. ആകെ ഒറ്റപ്പെടുത്തല്‍.
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലിപികയുടെ വീട്ടുകാര്‍ അവള്‍ക്ക് വേറെ വിവാഹം ഉറപ്പിച്ചതായി അനന്തബര്‍മന് മനസിലായി.
അതറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ലിപികയുടെ വീട്ടുപടിക്കല്‍ ധര്‍ണ്ണ തുടങ്ങി. ആഹാരം പോലും കഴിക്കാതെയായിരുന്നു ധര്‍ണ. 'എന്റെ എട്ടു വര്‍ഷങ്ങള്‍ തിരികെ തരൂ..' എന്ന് എഴുതിയ പ്ലക്കാര്‍ഡും ഏന്തിയായിരുന്നു ധര്‍ണ്ണ.
വളരെ പെട്ടെന്നു തന്നെ നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ വിഷയത്തില്‍ ഇടപെട്ടു. വൈകാതെ വിവാഹം ഉറപ്പിച്ച യുവാവും വിവരം അറിഞ്ഞ് വീട്ടു പടിക്കലെത്തി. പോലീസ് ശ്രമിച്ചിട്ടും കാമുകന്‍ അയഞ്ഞില്ല.
ഒടുക്കം പട്ടിണി കിടന്ന് ആരോഗ്യനില വഷളായതോടെ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. തുടര്‍ന്ന് അനന്തബര്‍മ്മനെ വിവാഹം കഴിക്കാന്‍ ലിപികയും വിവാഹം നടത്തിക്കൊടുക്കാന്‍ വീട്ടുകാരും സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























